Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅർജുൻ വിഷയം...

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നാളെത്തന്നെ മറുപടി നൽകാൻ ആവശ്യപ്പെട്ടു . ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.

അതേസമയം,ഗം​ഗാവലി പുഴയിൽ സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് മുങ്ങൽ വിദ​ഗ്ദരുടെ നേതൃത്വത്തിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.ബോറിങ് യന്ത്രം ഉപയോ​ഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയാണ് നടക്കുന്നത്. കനത്തമഴ തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

മെയ്  21 വരെ കേരളത്തിൽ കാറ്റ്  ശക്തമാകാൻ സാധ്യത

ആലപ്പുഴ: ഇന്ന് മുതൽ  മെയ്  21 വരെ കേരളത്തിൽ കാറ്റും മഴയും  ശക്തമാകാൻ സാധ്യത. റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക്...
- Advertisment -

Most Popular

- Advertisement -