Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsസെക്രട്ടറിയേറ്റിനു മുന്നിൽ...

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരത്തിനിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല .സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. തുടർന്ന് ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതിനാൽ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. അതെസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ ഇന്നു കാണും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവില്‍ സര്‍വീസ് പരീക്ഷ : നാലാം റാങ്ക് മലയാളിക്ക്‌

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു.നാലാം റാങ്ക് മലയാളിയായ പി.കെ. സിദ്ധാർഥ് രാംകുമാറിന് .എറണാകുളം സ്വദേശിയാണ്.ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ രാംകുമാറാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛൻ. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും...

സംസ്ഥാന ​സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  ജില്ല പഞ്ചായത്തിൽ...
- Advertisment -

Most Popular

- Advertisement -