തിരുവനന്തപുരം : എംഡിഎംഎയുമായി അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ ജസീമാണ് 2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ പിടിയിലായത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീമിനെ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.