Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്‌സ് ചര്‍ച്ചിന്റെ ...

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ  പരാതിയില്‍ യുട്യൂബ് ചാനലിന് എതിരേ കേസ്

തിരുവനന്തപുരം : പണം തട്ടാനും വ്യാജവാര്‍ത്തകള്‍ നല്‍കി വിശ്വാസികള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പരാതിയില്‍ യുട്യൂബ് ചാനലിനും ഉടമയ്ക്കും ജീവനക്കാരനുമെതിരേ കേസ്.  ഐടുഐ ന്യൂസ്, ഉടമ സുനില്‍ മാത്യു, മാര്‍ക്കറ്റിങ് മാനേജര്‍ രാജേഷ് ബാബു എന്നിവര്‍ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ സഹിതം കേസ് എടുത്തിന് പിന്നാലെ സുനില്‍ മാത്യുവും രാജേഷ് ബാബുവും ഒളിവില്‍പ്പോയി. ഐ ടു ഐ ന്യൂസിന്റെ ഓഫീസിലും സുനില്‍ മാത്യുവിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസിന്റെ പരാതിയിലാണ് കേസ്. ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്താനാസിയോസ് യോഹാന്‍ പ്രഥമന്റെ അപകട മരണത്തിന് പിന്നാലെ ഐ ടു ഐ ചാനലിലുടെ മേയ് ഒമ്പത്, 21 തീയതികളില്‍ സി.ഇ.ഓ ആയ സുനില്‍ മാത്യു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും മൂന്നാം പ്രതിയായ മാര്‍ക്കറ്റിങ് മാനേജര്‍ ചാനലിന് വന്‍ തുകയ്ക്ക് പരസ്യം ലഭിച്ചില്ലെങ്കില്‍ തുടര്‍ വാര്‍ത്തകള്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ സില്‍വാനിയോസിന്റെ പരാതിയില്‍ പറയുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്റേത് അപകട മരണമല്ലെന്നും കൊലപ്പെടുത്തിയതാണെന്നും  പറഞ്ഞ് നല്‍കിയ വ്യാജവാര്‍ത്ത വിശ്വാസികള്‍ക്കിടയില്‍ കലാപം ലക്ഷ്യമിട്ടുള്ളതാണ്. പരസ്യം നല്‍കിയില്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ തുടരുമെന്ന മൂന്നാം പ്രതിയുടെ ഭീഷണി പണം തട്ടാന്‍ വേണ്ടിയുള്ളതാണ്. നേരത്തേയും  ഇതേ രീതിയില്‍ പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. പരമാധ്യക്ഷന്റെ മരണത്തെ തുടര്‍ന്ന് നിരവധി വ്യാജവാര്‍ത്തകള്‍ ഇയാള്‍ സൃഷ്ടിച്ചിരുന്നുവെന്ന് മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സുനില്‍ മാത്യൂവിനെതിരേ സമാന രീതിയില്‍ പ്രവര്‍ത്തിച്ചതിന് അഞ്ചോളം കേസുകള്‍ മ്യൂസിയം, മാവേലിക്കര, പോത്തുകല്‍, വട്ടിയൂര്‍ക്കാവ്, മണ്ണന്തല സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. സഭയുടെ വിവിധ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോടതി മുഖേനെയും നിയമ നടപടി സ്വീകരിച്ചു വരികയാണ്. ഇത് വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് മാത്യൂസ് മാര്‍ സില്‍വാനിയോസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ​ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ...

Kerala Lottery Result : 19/04/2024 Nirmal NR 376

1st Prize Rs.7,000,000/- NK 278421 (IRINJALAKKUDA) Consolation Prize Rs.8,000/- NA 278421 NB 278421 NC 278421 ND 278421 NE 278421 NF 278421 NG 278421 NH 278421 NJ 278421...
- Advertisment -

Most Popular

- Advertisement -