Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKollamപീഡന ശ്രമം...

പീഡന ശ്രമം : കൊല്ലത്ത് 64 കാരൻ അറസ്റ്റിൽ

കൊല്ലം : പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. ഇയാൾ ഓട്ടോഡ്രൈവറാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകണ്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു .തുടർന്ന് രക്ഷിതാക്കൾ സുഹൃത്തായ പ്രസന്നനെ ഫോണിൽ വിളിച്ച് മകളെ ഓട്ടോയുമായി പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

പെൺകുട്ടിയെ 3 കിലോമീറ്റർ അപ്പുറമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടെത്തിയ പ്രസന്നൻ കുട്ടിയെ തന്‍റെ വീട്ടിലെത്തിക്കുകയുംഅവിടെ വച്ച് കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.ഭയന്നോടിയ കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പരവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൂതക്കുളത്തെ വീട്ടിൽ നിന്ന് പോലീസ് പ്രസന്നനെ പിടികൂടി.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  നേരിയ മഴയ്ക്ക്  സാധ്യതയെന്ന് മുന്നറിയിപ്പ്.  ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ചില ജാഗ്രത നിർദ്ദേശങ്ങൾ  നൽകിയിട്ടുണ്ട്.  കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തപ്പെട്ടതായി റിപ്പോർട്ടുകൾ . ക്രിപ്റ്റോകറൻസി സംബന്ധിച്ച വീഡിയോകൾ കോടതിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്.സുപ്രീം കോടതിയിലെ...
- Advertisment -

Most Popular

- Advertisement -