Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ പൊങ്കാല...

ആറ്റുകാൽ പൊങ്കാല മഹോത്സവം: കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ആരംഭിച്ചു

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ  സർവീസുകൾ ആരംഭിച്ചു. തീർത്ഥാടകരുടെ തിരക്കിനനുസരിച്ച് കിഴക്കേകോട്ടയിൽ നിന്നും ആറ്റുകാൽ ക്ഷേത്ര മൈതാനിയിലേക്കും തിരിച്ചും ഇടതടവില്ലാതെ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

സർവീസുകളുടെ സുഗമമായ നടത്തിപ്പിനും അന്വേഷണങ്ങൾക്കുമായി കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ക്ഷേത്ര മൈതാനിയിൽ പ്രവർത്തനമാരംഭിച്ചു.കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് ജി പി പ്രദീപ്കുമാർ നിലവിളക്ക് തെളിയിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

തിരുവനന്തപുരം സിറ്റി യുണിറ്റ് ഓഫീസർ   സി.പി.പ്രസാദ്, തിരു  സെൻട്രൽ യുണിറ്റ് ഓഫീസർ  കെ.കെ.സുരേഷ് കുമാർ തുടങ്ങി ഉദ്യോഗസ്ഥരും ജീവനക്കാരും  ചടങ്ങിൽ പങ്കെടുത്തു.

ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്കായി മാർച്ച് 11, 12, 13 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സർവീസ് നടത്തുന്നതിനായി എഴുന്നൂറോളം ബസുകൾ  ക്രമീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 25-11-2024 Win Win W-797

1st Prize Rs.7,500,000/- (75 Lakhs) WT 619287 (ERNAKULAM) Consolation Prize Rs.8,000/- WN 619287 WO 619287 WP 619287 WR 619287 WS 619287 WU 619287 WV 619287 WW 619287 WX...

ഐപിസി 101 മത് കുമ്പനാട് കൺവെൻഷന്റെ പന്തലിന് കാൽനാട്ടി

കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി. സഭാ ജനറൽ ജോയിൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -