Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജലാശയങ്ങൾ ശുചിയാക്കി...

ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ഷൻ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനായി സ്വീപിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി : എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാം

കൊച്ചി : മുതിർന്ന സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ ​ഹർജി ഹൈക്കോടതി തള്ളി.ആശ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍...

പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി കസ്റ്റഡിയിൽ‌

തൃശ്ശൂർ : പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ .പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തു .കവർച്ച...
- Advertisment -

Most Popular

- Advertisement -