Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsആക്‌സിയം-4 ദൗത്യം...

ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു

ന്യൂയോർക് : രാജ്യം കാത്തിരുന്ന ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് ശുഭാംശു ശുക്ല ഉൾപ്പെടെ 4 ബഹിരാകാശ യാത്രികരെയും വഹിച്ചു കൊണ്ടുള്ള ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചുയർന്നു .ഉച്ചയ്‌ക്ക് 12.01-നാണ് വിക്ഷേപണം നടന്നത്.

വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. 14 ദിവസം സംഘം ബഹിരാകാശ നിലയത്തിൽ തങ്ങും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറുമാണ് .

41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത്.140 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആ​ഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് ശുഭാംശുവിന്റെ യാത്രയെന്നും അഭിനന്ദനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടകം പൊളിഞ്ഞതിന്റെ ജാള്യതമറയ്ക്കാൻ മൃതശരീരത്തെ കരുവാക്കരുത് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

കോട്ടയം : നാടകം പൊളിഞ്ഞതിന്റെ ജാള്യതമറയ്ക്കാൻ മൃതശരീരത്തെ കരുവാക്കരുതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മലങ്കരസഭയുടെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ഓർത്തഡോക്സ് വിശ്വാസികൾ തടഞ്ഞു എന്ന കള്ളക്കഥ...

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും...
- Advertisment -

Most Popular

- Advertisement -