Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ -ചെറുകോൽപ്പുഴ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു നൽകിയ ദീപവും വഹിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര കൺവീനർ പി ആർ ഷാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ചട്ടമ്പിസ്വാമികൾ ഇടക്കാലത്ത് താമസിച്ച വള്ളികുന്നത്ത് വിദ്യാധിരാജ ഇൻ്റർ നാഷണിലിൻ്റെയും സമസ്ത നായർ സമാജത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, പരിഷത്ത് പ്രസിഡണ്ട് പി .എസ് .നായരെ ആദരിച്ചു

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആശ്രമങ്ങുളുടെയും സാമുദായിക ആധ്യാത്മിക  സാംസ്‌കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 2 ന് ചെറുകോൽപ്പുഴ നഗറിൽ എത്തിച്ചേരും.

പന്മനയിൽ നടന്നചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം ജന. സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ആശ്രമം പ്രസിഡന്റ്‌ കുമ്പളത്തു വിജയകൃഷ്ണ പിള്ള, കോർഡിനേറ്റർ ബാലചന്ദ്രൻ, ഹിന്ദുമത മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി , അഡ്വ കെ ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ ഡി. രാജഗോപാൽ, ജി രാജ്‌കുമാർ, കെ ജയവർമ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ, എം അയ്യപ്പൻ കുട്ടി, അനിരാജ് ഐക്കര, സി ജി പ്രദീപ് കുമാർ,  രാജീവ്‌ മഠത്തിൽ,  ശ്രീകുമാർ ഇരൂപ്പക്കാട്ട് എന്നിവർ  പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും.ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ...

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് : നാല് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു .ഇടിമിന്നലോടും കാറ്റോടും...
- Advertisment -

Most Popular

- Advertisement -