വാഷിംഗ്‌ടൺ : അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം .ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും കരാറിൽ ഒപ്പുവെച്ചത് .
അതിർത്തിപ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ 35 വർഷമായി രൂക്ഷമായ സംഘർഷത്തിലായിരുന്നു .ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു. ട്രംപിന് സമാധാന നൊബേൽ പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്തുകൊണ്ട് സംയുക്ത അഭ്യർത്ഥന അയക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു .