Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryബി.എസ്.സി. നഴ്‌സിങ്ങിന്...

ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴഞ്ചേരി: സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽനിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. സമാനമായ ആറ് കേസുകളിൽ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

പരാതിക്കാരിയുടെ മകൾക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആശുപത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. കോളജിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. മുഹ്‌സിൻ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാണിസവും കേരളത്തിന്റെ സാമുദായിക സാംസ്കാരിക തനിമയും’ – ശില്പശാല  ജനു 17 ന് തിരുവല്ലയിൽ

തിരുവല്ല: കേരളാ യൂത്ത്ഫ്രണ്ട് (എം) ഫെബ്രു.14,15,16 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന' മാണിസം യൂത്ത് കോൺക്ലേവിന്റെ മുന്നോടിയായി ജനു 17 ന് 2 മണിക്ക് തിരുവല്ലയിൽ സംഘടിപ്പിക്കുന്ന' 'മാണിസവും കേരളത്തിന്റെ സാമുദായിക_സാംസ്കാരിക തനിമയും' സംസ്ഥാന...

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...
- Advertisment -

Most Popular

- Advertisement -