Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി ഗ്രാമപഞ്ചായത്ത്...

തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഇരു കടവുകളിലും രണ്ട്  ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴി കടവില്‍ നടന്ന ചടങ്ങിന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി പ്രശാന്തന്‍ നേതൃത്വം നല്‍കി. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളൊടെ പദ്ധതി നടപ്പാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു

പൂനെ : പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7.30നാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്കു സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത. സംസ്ഥാനത്തിന്റെ  വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും...
- Advertisment -

Most Popular

- Advertisement -