തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാം.
സംസ്ഥാനത്തെ ബാങ്കുകളും ചൊവ്വാഴ്ച പ്രവർത്തിക്കില്ല.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും ബാധകമാണ്.
സംസ്ഥാനത്തെ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു