പാറ്റ്ന : സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാറിലെ എൻഡിഎ സര്‍ക്കാര്‍.മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീസംവരണം സംബന്ധിച്ച് തീരുമാനമെടുത്തത്. ബിഹാറിൽ സ്ഥിര താമസക്കാരായ സ്ത്രീകൾക്കാണ് സംവരണം ലഭിക്കുക. നേരത്തെ യുവാക്കൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ബീഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.