കോട്ടയം: എം സി റോഡിൽ മണിപ്പുഴയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് എട്ട് മണിയോടെ ആയിരുന്നു അപകടം.
ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ഇന്നോവയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ്റെ മുഖത്തിന് പരിക്കേറ്റു. ഇത് വഴി എത്തിയ ആംബുലൻസിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






