കോഴഞ്ചേരി : ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി 2 യുവാക്കൾക്ക് പരുക്ക്. നാരങ്ങാനം – കടമ്മനിട്ട റോഡിൽ കടമ്മനിട്ട വളവിന് സമീപം ഇന്ന് 2.45 നാണ് അപകടം നടന്നത്.
ചെങ്ങന്നൂർ തിട്ടമേൽ വെള്ളൂരേത്ത് അർജുൻ (26), ഓതറ കപ്പങ്ങാട്ടിൽ അജിൻ (26) എന്നിവർക്കാണ് പരുക്കേറ്റത്. അർജുനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു