തൃശ്ശൂർ : റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കുവാൻ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിനു പിറകില്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. എറണാകുളം കലൂര്‍ സ്വദേശി മാസിന്‍ അബ്ബാസ് (36),ആലപ്പുഴ പടനിലം സ്വദേശിനി വിദ്യ വിജയന്‍ (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 ന് തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കുതിരാൻ തുരങ്കത്തിന്റെ വഴുക്കുംപാറ അടിപ്പാതയ്ക്കു മുകളിലാണ് അപകടം നടന്നത് .
ഹെല്‍മെറ്റ് ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തി.ഈ സമയത്ത് ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.






