പാലക്കാട് : ബില്ലടയ്ക്കാത്തതിനെ തുടർന്ന് പാലക്കാട് ജില്ലാ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി .കുടിശിക അൻപത്തയ്യായിരം രൂപ കടന്നതോടെയാണ് ജനുവരി രണ്ടിന് കെഎസ്ഇബി ഫ്യൂസൂരിയത്. ഇതോടെ ഓഫീസിലെ 5 ഇലക്ട്രിക് വാഹനങ്ങളും സ്‌ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി.എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്ന പ്രവർത്തനവും നിർത്തിവച്ചു.






