Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ താറാവുകളിലും പക്ഷിപ്പനി സ്ഥിരീകിരിച്ചു. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.

സാമ്പിളുകളിൽ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച് 5 എൻ 1)പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവ.ഓഫ് ഇന്ത്യയുടെ ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ആരംഭിക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും എത്രയും വേഗം മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു : മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി(ജെല്ലി ഫിഷ്) കണ്ണില്‍ തെറിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂൺ 29 ന് ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ...

Kerala Lotteries Results : 27-01-2026 Sthree Sakthi SS-504

1st Prize Rs.1,00,00,000/- SA 704507 (CHERTHALA) Consolation Prize Rs.5,000/- SB 704507 SC 704507 SD 704507 SE 704507 SF 704507 SG 704507 SH 704507 SJ 704507 SK 704507...
- Advertisment -

Most Popular

- Advertisement -