തിരുവനന്തപുരം : നഗരസഭയിലേക്ക് തിരഞ്ഞടുത്ത ബിജെപിയുടെ നിയുക്ത കൗൺസിലർമാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നിന്ന്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയന്റെ നേതൃത്വത്തിൽ കിഴക്കേ നടയിൽ സമ്മേളിക്കുന്ന നിയുക്ത കൗൺസിലർമാർ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തും.
പത്ത് മണിയോടെ സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകരോടപ്പം പദയാത്രയായി പാളയത്തെ നഗരസഭാ കാര്യാലയത്തിൽ എത്തി സത്യപ്രതജ്ഞ ചെയ്യും..ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കും.






