കൊല്ലം: നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ ദർശിച്ചു. കരുനാഗപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി വിഎസ് ജിതിൻ ദേവ്, ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി തിരിച്ചു. ബിജെപിയുടെ വികസന രേഖ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത ശേഷമാണ് അദ്ദേഹം ആശ്രമത്തിൽ എത്തിയത്.






