തിരുവല്ല: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ ഇ ജെ, വിജയകുമാർ വി വി, വൈസ് പ്രസിഡൻറ് പ്രതീഷ് ജി പ്രഭു, ട്രഷറർ സുധീഷ് ടി, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് തോമസ് കരിക്കിനത്ത്, പ്രസന്ന സതീഷ്, ബിന്ദു സംക്രമത്ത്, ആശാ രാജേഷ്, മധുസൂദനൻ നായർ, എം സി എബ്രഹാം, എൻ എസ് സാം, ഹരികുമാർ എസ് എന്നിവർ നേതൃത്വം നൽകി.