Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകെനിയയില്‍  അപകടത്തില്‍...

കെനിയയില്‍  അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി രാജീവ്  മൃതദേഹങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയത്.

തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീരേറ്റുപുറം പമ്പ ജലമേളയില്‍ മേല്‍പാടന്‍ ചുണ്ടൻ കിരീടം അണിഞ്ഞു

തിരുവല്ല: 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ മേല്‍പാടം ചുണ്ടന് കിരീടം നേടി. പായിപ്പാടന്‍ ചുണ്ടന്‍ രണ്ടാമതും  ജവഹര്‍ തായങ്കേരി മൂന്നാമതും എത്തി. ചുണ്ടന്‍ വള്ളങ്ങളുടെ...

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം : കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

കോട്ടയം : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ഇന്നലെ...
- Advertisment -

Most Popular

- Advertisement -