Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസസ്യശാസ്ത്രജ്ഞൻ പത്മശ്രീ...

സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു

തൃശ്ശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം നീണ്ട ഗവേഷണ പ്രവർത്തനത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച ഗവേഷകനാണ് .

12 വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിന് മാത്രമായിരുന്നു ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നത്.1964 മുതൽ അദ്ദേഹം ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷം ഇംഗ്ലിഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പ്രസിദ്ധീകരിച്ചു. ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2020 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നം –  പ്രകാശ് ജാവദേക്കർ

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 12 മനുഷ്യ ജീവനുകളാണ് വന്യമൃഗ ആക്രമത്തിൽ...

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു

കോട്ടയം : ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റു.തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ ഒമ്പതരയോടെയാണ് സംഭവം.ഇയാൾ സഞ്ചരിച്ച ഏഴാം നമ്പർ ബോഗിയിൽ പരിശോധന...
- Advertisment -

Most Popular

- Advertisement -