ചങ്ങനാശേരി : ഐക്യം യാഥാർത്ഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതിയെന്നും എൻ എസ് എസ് – എൻ എൻ ഡി പി ഐക്യം സംബന്ധിച്ച തൻ്റെ പ്രസ്താവന സതീശന് എതിരെ എന്ന വ്യാഖ്യാനം ശരിയല്ലെന്നും ജി സുകുമാരൻ നായർ .
എൻ.എസ്.എസ്സുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ ശരിവച്ചു കൊണ്ട്, എൻ.എസ്.എസ് നേതൃത്വവു മായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടം വരാത്തവിധം ഐക്യം ആകാമെന്നുള്ള അഭിപ്രായം ആണ് താൻ പ്രകടിപ്പിച്ചത്. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലാ എന്ന് അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.
ഇതിനോടനുബന്ധിച്ച് മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ 89 വയസ് പ്രായമുള്ള, ദീർഘകാലമായി പ്രബല ഹൈന്ദവസംഘടനയുടെ ജനറൽ സെക്രട്ട റിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയിൽ ചിത്രീകരി ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.






