Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബിപിഎല്‍ സ്ഥാപകനും...

ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു

ബെം​ഗളൂരു : പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ (96) അന്തരിച്ചു.  വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായിരുന്നു .

1963ലാണ് ടി.പി.ജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. 1990-കളില്‍ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി ബിപിഎല്‍ വളര്‍ന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്.സംസ്ക്കാരം നാളെ രാവിലെ ബെംഗളുരു ബയ്യപ്പനഹള്ളി കൽപ്പള്ളി ശ്മശാനത്തിൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 കൊടും ഭീകരരെ ഭീകരരെ വധിച്ചു. സേനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും...

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ...
- Advertisment -

Most Popular

- Advertisement -