Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്ഥാനാർത്ഥിൾക്ക് ചിഹ്നം...

സ്ഥാനാർത്ഥിൾക്ക് ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശിപാർശക്കത്ത് 24 വരെ നൽകാം

പത്തനംതിട്ട: സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ മതിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം 6 ൽ പ്രസിദ്ധീകരിക്കുന്നത്.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് ഓരോ തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.

നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നൽകാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ സിപിഎം – ബിജെപി സംഘർഷം ; ഡിവൈഎഫ്‌ഐ നേതാവിന് പരിക്ക്

ആലപ്പുഴ : ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിൽ സിപിഎം - ബിജെപി സംഘർഷം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്....

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു

ആലപ്പുഴ : ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു. ആലപ്പുഴ രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ(24) ആണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -