Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ബൈപ്പാസിൽ ...

അടൂർ ബൈപ്പാസിൽ  കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി: നാലുപേര്‍ക്ക് പരിക്ക്

അടൂര്‍: അടൂർ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ 4 യുവാക്കള്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരിക്ക്  ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന്  അഗ്‌നിരക്ഷാസേന അധികൃതർ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മുംബൈ :മുംബൈ ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഡോംബിവ്‌ലി എംഐഡിസിസമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ...

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കാർഡിലേക്ക് സുനിതാ വില്യംസ്

വാഷിംഗ്‌ടൺ : ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി സുനിതാ വില്യംസ്. കഴിഞ്ഞദിവസം അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ സുനിതയുടെ ബഹിരാകാശ...
- Advertisment -

Most Popular

- Advertisement -