Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsപട്ടത്ത് കാർ...

പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു : ഓട്ടോ കത്തി ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ സുനി (40) ആണ് മരിച്ചത്. പുലർച്ചെ 3.30ന് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിൽ വച്ചാണ് അപകടം നടന്നത്.

ശ്രീകാര്യം സ്വദേശിയായ 19 കാരൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു .കൂട്ടിയിടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്‌ക്ക് തീപിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് പൊള്ളലേറ്റ് മരിച്ചത്.പരുക്കേറ്റ 4 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

നിക്കോഷ്യ : സൈപ്രസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് III ഓഫ് സൈപ്രസ് നല്‍കി ആദരിച്ചു....

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു...
- Advertisment -

Most Popular

- Advertisement -