അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിക്കുന്നു. ഡിസംബർ 11 ന് രാവിലെ 10 മണിക്ക് ക്ലിനിക്കിൽ നടക്കുന്ന ചടങ്ങിൽ കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി രാജപ്പൻ ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം നിർവഹിക്കും. കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിക്കും.
ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോ ളജിസ്റ്റുമായ ഡോ സാജൻ അഹമ്മദ് ഇസഡ്, സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത്, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി തുടങ്ങിയവർ സംസാരിക്കും.
തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും.
ആറുമാസമായി കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം ഇതിനകം ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869.