കൊച്ചി : കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി .കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാരനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്.
പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ സ്പായിൽ സിപിഒ പോയിരുന്നു .പിന്നാലെ ഈ സ്പായിലെ ജീവനക്കാരിയുടെ സ്വർണം കണാതെയായി .സിപിഒ സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്പായിൽ പോയ കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ് സ്പായിലെ ജീവനക്കാരും എസ്ഐയും ചേർന്ന് നാല് ലക്ഷത്തോളം രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.സിപിഒ പാലരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ സ്റ്റേഷൻ എസ്ഐ ബിജുവിനും സ്പായിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തു. എസ്ഐയ്‌ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.






