Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeSpiritualമലങ്കര മെത്രാപ്പോലീത്താ...

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരുടെയും ആദരവ്  സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ചു.

ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,  യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ , പരുമല സെമിനാരി മാനേജര്‍  കെ.വി.പോള്‍ റമ്പാന്‍ എന്നിവര്‍ കാതോലിക്കാ ബാവായ്ക്ക്  ആശംസകള്‍ നേര്‍ന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടം കൊടുത്ത പണം തിരികെ ചോദിച്ചു : മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ചു

മലപ്പുറം : കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വൃദ്ധ ദമ്പതികളെ അയൽവാസി ആക്രമിച്ചു.വേങ്ങര സ്വദേശി അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.വേങ്ങര...

പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി...
- Advertisment -

Most Popular

- Advertisement -