Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുത നക്ഷത്ര...

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഇതിൽനിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

നക്ഷത്ര വിളക്കുകളുടെയും ദീപാലങ്കാരങ്ങളുടെയും പണികൾ താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കുക.
വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം.
നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപിക്കണം.

ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം.ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾക്കുള്ള വയറുകൾ വലിക്കാതിരിക്കുക.വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വി.എ .അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ്...

അമീബിക് മസ്തിഷ്ക ജ്വരം : ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗമുക്തി നേടിയത്. ജൂലായ്‌ 18-നാണ് കുട്ടിയെ പനിയും...
- Advertisment -

Most Popular

- Advertisement -