തിരുവല്ല: കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെയും ഓതറ നസറേത്ത് കോളേജ് ഓഫ് ഫാർമസിയുടേയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ്സ് ദിനാചരണം ഓതറ നസറേത്ത് ഫാർമസി കോളേജിൽ നടന്നു.
ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. നസറേത്ത് കോളജ് ഫാർമസി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ജേക്കബ്ബ്, പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.സുരേഷ് കുമാർ, നസറേത്ത് കോളേജ് ഓഫ് ഫാർമസി സെക്രട്ടറി പി.എ.ഏബ്രഹാം, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം ടോണി കുര്യാക്കോസ്, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ്കുമാർ, ജില്ലാ പ്രസിഡന്റ് ജെസി ഷാജി, കേരള ഗവ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോൾസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പേഷ്യന്റ് കൗൺസിലിംഗിൽ ഡോക്ടറേറ്റ് നേടിയ കെ എസ്. ജയകുമാറിനെയും ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശിൽപ.എസ്. കുറുപ്പിനേയും ആന്റോ ആന്റണി എം പി ആദരിച്ചു.
സയന്റിഫിക് സെഷനിൽ ഡോ. കെ. .എസ്. ജയകുമാർ . ജനറിക്ക് മരുന്നുകൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.






