Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ...

പൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി ആഘോഷം

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ  സഹധർമ്മിണിയും മുൻ പി.ആർ.ഡി.എസ്സ് പ്രസിഡന്റുമായിരുന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ (വി.ജാനമ്മ) തിരുസമാഗമ ശതാബ്ദി ആഘോഷം കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപ സന്നിധിയിൽ നടന്നു. കുളത്തൂർ മേഖലാ ഉപദേഷ്ടാവ് കെ.എസ് സുകുമാരൻ കോടിയേറ്റ് കർമ്മം നിർവഹിച്ചു.

തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ  പുഷ്പാർച്ചന നടത്തി. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണവും  ഗുരുകുല ഉപശ്രേഷ്ഠൻ കെ.എസ് വിജയകുമാർ ആത്മീയോഗവും നടത്തി. ഉച്ചകഴിഞ്ഞ് 3 മണിക്ക് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം  അഡ്വ. പ്രമോദ് നാരായൺ എം. എൽ.എ ഉത്ഘാടനം ചെയ്തു.

സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറിമാരായ കെ.ഡീ സീത്കുമാർ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി സന്ദേശവും  റ്റി.കെ അനീഷ് കുളത്തൂർ ചരിത്ര പ്രഖ്യാപനവും നടത്തി. വാർഡ് മെമ്പർ തേജസ് കുമ്പളവേലിൽ, ഹൈകൗൺസിൽ അംഗം എം.ആർ തമ്പി , യുവജനസംഘം പ്രസിഡന്റ് മനോജ് കെ രാജൻ , മഹിളാസമാജം പ്രസിഡന്റ് ദീപാ സുമേഷ്, കുളത്തൂർ ശാഖാ സെക്രട്ടറി എം.ജി ഗോപി, വർക്കിംഗ് കമ്മിറ്റിയംഗം ഡോ.രാജു വാലാങ്കര, സഭാ ഖജാൻജി ആർ.ആർ വിശ്വകുമാർ,  ജോയിൻ സെക്രട്ടറി കെ ജ്ഞാന സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് സംഗീത് വിജയൻ അവതരിപ്പിച്ച സംഗീത കച്ചേരിയും ആചാര്യ കലാക്ഷേത്രത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിനെ സ്വാ​ഗതം ചെയ്യുന്നു: മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിക്കുന്നതായി മലങ്കരസഭയുടെ മാധ്യമവിഭാ​ഗം അധ്യക്ഷൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ക്രൈസ്തവ സഭകളുടെ ​ദീർഘകാല ആവശ്യമാണിത്....
- Advertisment -

Most Popular

- Advertisement -