Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സ്വാഗതർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു.

ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും,
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 10 ലക്ഷം കോടി നീക്കിവച്ചു.
മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. സാധാരണക്കാർക്ക് ഈടില്ലാതെ വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഇത് സഹായകരമാകും.

വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി അനുവദിച്ച ബജറ്റ്
എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കികൊണ്ട് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തി.പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിച്ചതിലൂടെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തിയ ബജറ്റ്, കേന്ദ്ര സർക്കാർ എന്നും കർഷകരോടൊപ്പമാണ് എന്ന് തെളിയിച്ചതായും നിരവധി ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ജനകീയ ബജറ്റാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് പ്രസ്താവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം –  ചിറ്റയം ഗോപകുമാർ

പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന്  ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷന്റെ പത്തനംതിട്ട...

സംസ്ഥാനത്തെ കുട്ടികളുടെ കണക്കെടുപ്പ് നാളെ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമായ ഇന്ന് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് എടുത്തത്. സമ്പൂർണ്ണ പോർട്ടൽ വഴി...
- Advertisment -

Most Popular

- Advertisement -