Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhi10 മിനിറ്റ്...

10 മിനിറ്റ് ഡെലിവറി പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി : 10 മിനിറ്റ് ഡെലിവറി കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ .സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളോടാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത് .ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വേഗം വർധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു .സുരക്ഷയും മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ ഡിസംബർ അവസാനം പണിമുടക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ :ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് .തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച്...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...
- Advertisment -

Most Popular

- Advertisement -