പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. മഴക്കെടുതിയിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി. കനത്ത മഴയിൽ കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടമുണ്ടായി.തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്.