Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് അതിശക്തമായ...

ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത :  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തുടർന്നുള്ള ജില്ലകളിലും യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/hour) മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനം

തിരുവല്ല : കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കെ.ജി ജോർജ്ജ് സ്റ്റഡി ഫോറത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ഗതാഗത...

തൃശ്ശൂരിൽ യുവതിയും അമ്മയും കൊല്ലപ്പെട്ട നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ്...
- Advertisment -

Most Popular

- Advertisement -