Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി -കവിയൂർ...

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ ജീവൻ കുത്തിപ്പൊട്ടിച്ച റോഡുകൾ പുനർ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടു കേരള കോൺഗ്രസ്‌ പായിപ്പാട് മണ്ഡലം കമ്മിറ്റി നാലുകോടി കവലയിൽ നടത്തിയ ജനകീയ ധർണ ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതികളെ സർക്കാർ നടപ്പിലാക്കുന്നുള്ളുവെന്നും കഴിഞ്ഞ 5 വർഷകാലത്തെ പ്രവർത്തന ഫലമായി മനോഹരമായി നടപ്പിലാക്കേണ്ട ജൽ ജീവൻ പദ്ധതി കെടുകാര്യസ്ഥത കൊണ്ടു ഇല്ലാതായതായും അദ്ദേഹം ആരോപിച്ചു.

പ്രസിഡന്റ്‌ ജോഷി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുക്കുട്ടി പ്ലാത്താനം , കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്കുട്ടി മാപ്പിളശ്ശേരി, സിബി ചാമക്കാല, ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ സ്രാങ്കൻ, ടോജി കളത്തിപ്പറമ്പിൽ, ജെയിംസ്സ്കുട്ടി കിഴക്കേപറമ്പിൽ,ഗ്രാമ പഞ്ചായത് അംഗങ്ങളായ ജെസ്സി പുളിമൂട്ടിൽ, ഡാർളി ടെജി, സ്വപ്ന ബിനു, പൊന്നമ്മ, ഉണ്ണി ഉഴത്തിൽ, ജോസ് അമ്പഴപറമ്പിൽ ജോസ് തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് അപകടം : നാലു വിദ്യാർഥിനികൾ മരിച്ചു

പാലക്കാട്: കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു.ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചവർ. റോഡിലൂടെ...

കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവവം : വീഴ്ച കണ്ടെത്തിയാൽ കർശന നടപടി : ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ക്ഷേത്രത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തി.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -