തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം, താഴ്വാരം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ
ശനിയാഴ്ച്ച (20) മുതൽ പതിവ് ദർശന സമയത്തിൽ മാറ്റം.
രാവിലെ നിർമാല്യം അഭിഷേകം, ദീപാരാധനയ്ക്ക് ശേഷം 6.30 മുതൽ 7.00 മണിവരെ ദർശനം പതിവ് പോലെ നടക്കുന്നതായിരിക്കും. തുടർന്ന്
8.30 മുതൽ 10.00 മണിവരെ മാത്രമേ പതിവ് ദർശനം ഉണ്ടായിരിക്കുകയുളളു. വൈകുന്നേരത്തെ ദർശന സമയം 5.00 മുതൽ 6.15 വരെയും തുടർന്ന് 6.45 മുതൽ 7.20 വരെയും, ശീവേലിക്കു ശേഷമുള്ള ദർശനം മാറ്റമില്ലാതെ തുടരും