Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുവതി പ്രവേശനത്തിലെ...

യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട് : വി ഡി സതീശന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവോത്ഥാനം എന്ന അവകാശവാദം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം പിന്തിരിപ്പന്‍മാരും അവര്‍ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.

ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പിന്തിരിപ്പന്മാരാണെന്നാണ് സിപിഎം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്, നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഇല്ലായിരുന്നു. തുടര്‍ച്ചയായി തെറ്റുകള്‍ സമ്മതിച്ചു എന്നതിന്റെ കുറ്റസമ്മതമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സര്‍ക്കാരും സിപിഎമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാനെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും സിപിഎമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നവോത്ഥാന സമിതിയും വന്‍മതിലും ഉണ്ടാക്കിയതെന്നും സതീശന്‍ പ്രതീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...

ഡൽഹിയിൽ കനത്ത മഴ : നാല് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാല് മരണം. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്നു പുലർ‌ച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ പലയിടങ്ങളിലും...
- Advertisment -

Most Popular

- Advertisement -