Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ കെ....

ചെങ്ങന്നൂർ കെ. എം. സി. ഹോസ്പിറ്റലിൽ  ഇന്റർവെൻഷനൽ റേഡിയോളജി  ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ന്യൂറോവാസ്ക്കുലാർ ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജിയുടെ ഉദ്ഘാടനം ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ് നിർവഹിച്ചു. സ്‌ട്രോക്കിനു ഏറ്റവും മികച്ച ചികിത്സയായ  ഇന്റെർവെൻഷനൽ റേഡിയോളജി തുടങ്ങിയതിലൂടെ കേരളത്തിന്റെ  ആരോഗ്യ മേഖലക്ക്  കെ . എം. സി. ഹോസ്പിറ്റലിൽ മികച്ച ഒരു സംഭാവന ആണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്കായി കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കുന്ന വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചു ആശുപത്രി മാനേജിങ് ഡയറക്ടർ  റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ  വിശദീകരിച്ചു.

തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സാജൻ അധ്യക്ഷത വഹിച്ചു. മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, ബംഗാളി സാഹിത്യകാരൻ തുഷാർ ബാനർജി, ആശുപത്രി ഡിറക്ടര്മാരായ ജൂബി മാത്യു, പി. കെ. രാജൻ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവര്ഗീസ് മാത്യു, കൺസൾട്ടൻ്റ് ഇന്റർവെൻഷനൽ റേഡിയോളജിസ്‌റ് ഡോ. അശ്വിൻ പദ്മനാഭൻ, എം. വി. ഗോപകുമാർ, ബി.കൃഷ്ണകുമാർ, അഡ്വ . ഡി. വിജയകുമാർ, സജീവ് വള്ളിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി

കൊച്ചി :തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ്...

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം 20 മുതല്‍

ആറന്മുള :പാര്‍ത്ഥസാരഥി  ക്ഷേത്രോത്സവം 20ന് കൊടിയേറി 29ന് ആറാട്ടോടെ സമാപിക്കും. 15 മുതല്‍ 17 വരെ മുറജപാരംഭം.ഒന്നാം ഉത്സവ ദിനമായ 20ന് പകല്‍ 11നും 11.47നും മധ്യേ തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍...
- Advertisment -

Most Popular

- Advertisement -