തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം. എല്‍ഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വാചകമാണിത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി. ദൈവത്തിന് നന്ദിയെന്നും ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.






