തിരുവല്ല: സമന്വയ മത സൗഹൃദ വേദി അംഗങ്ങൾ മുത്തൂർ അഭയ ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് നവവത്സരാഘോഷം നടത്തി. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയതു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.
പത്മശ്രീ ഡോ.കുര്യൻ ജോൺ മേളം പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ അദ്ധ്യക്ഷ എസ്.ലേഖ ക്രിസ്തുമസ് നവവത്സര സന്ദേശം നൽകി. തുടർന്ന് ദക്ഷണ കിറ്റ് വിതരണവും സ്നേഹവിരുന്നും നടത്തി. റ്റി.സി.ജേക്കബ്, പ്രൊഫ.ഫിലിപ്പ് എൻ.തോമസ്,പി.എം അനീർ, മാത്യൂസ് ജേക്കബ്, ജോസഫ് കുര്യാക്കോസ്, ഷാജി തിരുവല്ല, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.






