പത്തനംതിട്ട : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും
