Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമ സംഘടനകളുടെ...

സിനിമ സംഘടനകളുടെ പണിമുടക്ക് 22 ന് : തിയേറ്ററുകള്‍ അടച്ചിടും

കൊച്ചി : സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം.

തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പലവട്ടം സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ സംഘടനകളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം. മുസ്ലിം ലീഗ്...

സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ് : ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ്.ഇടത് കണ്ണിന് നൽകേണ്ട കുത്തിവെപ്പ് വലത് കണ്ണിന് നൽകിയതായാണ് പരാതി. സംഭവത്തിൽ അസി. പ്രൊഫസർ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു . രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ...
- Advertisment -

Most Popular

- Advertisement -