കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം ജംഗ്ഷൻ,കച്ചേരി കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
വാകത്താനം ഞാലിയാകുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജംഗ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം, കച്ചേരി കവല വഴി അമ്പലത്തിൽ എത്തേണ്ടതും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പരുത്തുംപാറ ,ഓട്ടകാഞ്ഞിരം ജംഗ്ഷൻ വഴി കച്ചേരി കവല പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
വഴിയരുകിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി വൺ വേ ആണ്. ആ വഴിയിലൂടെ വാഹനങ്ങൾ തിരികെ പോകാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല
പനച്ചിക്കാട് ക്ഷേത്രത്തിൽ നിന്നും വാകത്താനം,ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളൂത്തുരുത്തി – പാറക്കുളം വഴിയാണ് തിരികെ പോകണം. പനച്ചിക്കാട് ക്ഷേത്രത്തിൽ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്പാട്ട്കടവ് വഴി തിരികെ പോകേണ്ടതാണ്.






