കൊച്ചി : കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു.
2015 ജനുവരി 30-നായിരുന്നു കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിൽ നടനും മോഡലുകളും പിടിയിലാവുന്നത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. 2018 ഒക്‌ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ‍്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്.