Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsമോദി വിരോധം: ...

മോദി വിരോധം:  കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിന് വോട്ട്  ചെയ്യുന്നു – ബിജെപി

കവിയൂർ: കേരളത്തിൽ  മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതായി  ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു.  എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മല്ലപ്പള്ളി മണ്ഡലം സ്ഥാനാർഥി പര്യടനം കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാൻ സമ്മാൻ നിധി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട്  നല്കിയ ജനകീയ പ്രധാനമന്ത്രിയുടെ പ്രതിനിധി ആണ് അനിൽ ആന്റണി എന്നത് ഇരുമുന്നണികളും പരസ്പര സഹായത്തിന് തയ്യാറെടുക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം അദ്ധ്യക്ഷത വഹിച്ചു. ബിജെപി, നിയോജകമണ്ഡലം ജനറൽസെക്രട്ടറി മാരായ പ്രകാശ് വടക്കേമുറി, പ്രവീൺ വട്ടക്കാലായിൽ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ബിജെപി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിറ്റു തോമസ്, ജനറൽസെക്രട്ടറി സതീഷ് മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-08-2024 Nirmal NR-391

1st Prize Rs.7,000,000/- NN 377253 (KOZHIKODE) Consolation Prize Rs.8,000/- NO 377253 NP 377253 NR 377253 NS 377253 NT 377253 NU 377253 NV 377253 NW 377253 NX 377253...

കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും

തിരുവല്ല : വൈ.എ. സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ കായിക ദിനാചരണവും ഹോക്കി - ഫുട്ബോൾ പ്രദർശന മത്സരവും മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തി. ജില്ലാ ഒളിമ്പിംക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ....
- Advertisment -

Most Popular

- Advertisement -